തിരൂരങ്ങാടിയിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിൽ

ചെമ്മാട് ● ഡ്യൂട്ടിക്കിടെ കൈക്കൂലി പണവുമായി മോട്ടോർ വാഹന ഉദ്യോഗസ്ഥൻ വിജിലൻസിന്‍റെ പിടിയിലായി. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുൽഫീക്കറാണ് പിടിയിലായത്. ഇയാളിൽ നിന്നും 39,500 രൂപ വിജിലൻസ് കണ്ടെടുത്തു.

ഡ്രൈവിംഗ് ടെസ്റ്റ് പാസാകാനും ലൈസൻസ് ലഭിക്കാനും ഇയാൾ വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ് അധികൃതർ പറഞ്ഞു. തിരൂരങ്ങാടി ജോയിന്റ് ആർടിഒ ചുമതലയും ഇയാൾക്കാണ്.