ചെമ്മാട് ● തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് തിരൂരങ്ങാടി നഗരസഭ വാർഷിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന പുതിയ ഫ്രീസറുകളുടെ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. പത്ത് ലക്ഷം രൂപ ചെലവിൽ ആറ് ഫ്രീസറുകളാണ് സ്ഥാപിക്കുന്നത്. ഇതോടെ മോർച്ചറിയിൽ മൊത്തം എട്ട് ഫ്രീസറുകളാകും.
ഒരേ സമയം കൂടുതൽ മൃതദേഹമെത്തുമ്പോൾ ഫ്രീസറുകളുടെ അഭാവം പ്രയാസം സൃഷ്ടിച്ചിരുന്നു. നഗരസഭ ചെയർമാൻ കെ.പി മുഹമദ് കുട്ടി, സ്ഥിര സമിതി അധ്യക്ഷരായ സി.പി ഇസ്മായിൽ, ഇഖ്ബാൽ കല്ലുങ്ങൽ, ഒ.സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തി സന്ദർശിച്ച് വിലയിരുത്തി.