ചേളാരി ●എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ കമ്മറ്റിക്ക് കീഴിൽ ബദ്ർ സ്മൃതി സംഗമം ചേളാരി ആറങ്ങാട്ടു പറമ്പിൽ നടന്നു. എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സെക്രട്ടറി ഇല്യാസ് സഖാഫി കൂമണ്ണ ഉദ്ഘാടനം ചെയ്തു. ഫാളിൽ നൂറാനി ദേവതിയാൽ വിഷയാവതരണം നടത്തി. ഡിവിഷൻ പ്രസിഡൻ്റ് മുഹ്സിൻ ഷാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി ജാബിർ ടി കെ,ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഹാരിസ് അദനി ചേലേമ്പ്ര, ആദിൽ അമീൻ വെളിമുക്ക്, പി കെ അബ്ദുറഷീദ് ശാമിൽ ഇർഫാനി എന്നിവർ സംസാരിച്ചു.
ഫോട്ടോ: എസ് എസ്എഫ് തേഞ്ഞിപ്പലം ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബദർ സ്മൃതിയുടെ ഉദ്ഘാടനം ഇല്യാസ് സഖാഫി കൂമണ്ണ നിർവഹിക്കുന്നു