കോഴിക്കോട് ● ഫലസ്തീനിലെ ഇസ്രായേൽ അക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കത്തയച്ചു. ഫലസ്തീൻ ജനതയോടൊപ്പം നിന്നിട്ടുള്ള ഇന്ത്യ പ്രശ്നങ്ങളിൽ മധ്യസ്ഥ വഹിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
ഫലസ്തീനിൽ ശാശ്വത പരിഹാരത്തിന് ഇടപെടണമെന്ന് കത്തിൽ അഭ്യർത്ഥിച്ചു. കഴിഞ്ഞദിവസം പലസ്തീൻ ഗ്രാൻഡ് മുഫ്തിയുമായി കാന്തപുരം ചർച്ച നടത്തിയിരുന്നു.