മലപ്പുറം നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകള്‍ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്.വി ഐ പി കോളനിക്കടവില്‍ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. അയല്‍വാസികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവര്‍. ഇതിനിടയില്‍ മകള്‍ ഒഴുക്കില്‍ പെടുകയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നവരായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്