ഡൽഹി ▪️ കോൺഗ്രസ് പ്രവർത്തക സമിതിയുടെ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. ക്ഷണിതാവ് മാത്രമായിക്കിയതിലാണ് രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഉള്ള സ്ഥാനം 19 വർഷം മുൻപുള്ള സ്ഥാനമെന്നാണ് പരാതി. 2 വർഷമായി പദവികൾ ഇല്ല. ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. തൻറെ വികാരം അദ്ദേഹം പാർട്ടിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സീജവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന എകെആൻറണിയെ പ്രവർത്തസമിതയിൽ നിലനിർത്തിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.
2444550?text=Hi,Admin*