കോഴിക്കോട് ● റോഡ് റീ ടാറിങ് നടക്കുന്നതിനാൽ പഴയ ദേശീയ പാത 17ന്റെ ഭാഗമായ മീഞ്ചന്ത മുതൽ രാമനാട്ടുകര വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ പകൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗമാണ് മീഞ്ചന്ത ജംഗ്ഷൻ. ഓണാവധി കഴിഞ്ഞ് നാളെ സ്‌കൂളുകളും കോളജുകളും തുറക്കുകയാണ്. ഇതിനൊപ്പം ഗതാഗത നിയന്ത്രണവും വരുമ്പോൾ തിരക്ക് രൂക്ഷമാകും.
രാമനാട്ടുകര ഭാഗത്തു നിന്നു കോഴിക്കോട്ടേക്കുള്ള വാഹനങ്ങൾ ദേശീയപാത ബൈപാസ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. കോഴിക്കോട്ടു നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് പതിവു പോലെ മീഞ്ചന്ത വഴി പോകാം.