തിരൂർ | ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. തിരൂർ തൃപ്രങ്ങോട് ആലിങ്ങലില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
മാരുതി വാഗൺ ആർ കാർ ആണ് കത്തി നശിച്ചത്. മരണവീട്ടിലേക്ക് ഉള്ള യാത്രക്കിടയിൽ ആണ് സംഭവം. തിരൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി ആർക്കും പരിക്കില്ല.