കോഴിക്കോട് നിപ തന്നെയെന്ന് സ്ഥിരീകരണം; ജില്ലയിൽ മാസ്ക് നിർബന്ധമാക്കി

കോഴിക്കോട് ● സംസ്ഥാനത്ത്‌ നിപ ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമാണെന്ന് പൂനെയിലെ എന്‍ഐവിയിലേക്ക് അയച്ച സാമ്പിളിന്റെ

പരിശോധനയിലാണ് കണ്ടെത്തിയത്

നിലവില്‍ നാലുപേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണെന്നും 75 പേരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. 16 അംഗ കോര്‍കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിൽ എല്ലാ ആശുപത്രിയിലും പകര്‍ച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടവും നടപ്പിലാക്കും. അനാവശ്യ ആശുപത്രി സന്ദര്‍ശം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.