കോഴിക്കോട് ജില്ലയിൽ എല്ലാവരും സർജിക്കൽ മാസ്‌ക് ധരിക്കണം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും അവധി

തിരുവനന്തപുരം  ● കോഴിക്കോട് ജില്ലയിൽ പൊതുജനങ്ങൾ സർജിക്കൽ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി, തലവേദന തൊണ്ടവേദന തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടണം. കോഴിക്കോട് റൂട്ട് മാപ്പ് ഉൾപ്പെട്ട സ്ഥലങ്ങളിൽ ഉള്ളവർ ആ സമയത്ത് ഉള്ളവർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം നിപ ജാഗ്രത മുൻകരുതലിൻറെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23)  അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയിൽ നേരത്തെ ഇന്നും നാളെയുമാണ് (14.09.2023, 15.09.2023) അവധി പ്രഖ്യാപിച്ചിരുന്നത്.