മണ്ണാർക്കാട് കളിക്കുന്ന സിനിമകൾ (24 - 04 - 2024)


ആവേശം 🎬 
മണ്ണാർക്കാട് കളിക്കുന്ന തീയ്യേറ്ററുകൾ

ശിവശക്തി തീയ്യേറ്റർ
11AM, 2.30PM, 6.30PM, 9.30PM

കല്ലടിക്കോട് ബാല സിനിമാസ്
10AM, 1.00PM, 4.00PM, 10.15PM

ചെമ്പകശ്ശേരി ഓക്കാസ്
11AM, 2.30PM, 6.30PM, 9.30PM

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ്റെ ഒരു ഔട്ട് ആൻഡ് ഔട്ട് എൻ്റർടെയ്നർ.ടൈറ്റിൽ കാർഡിൽ എഴുതി കാണിക്കുന്നത് പോലെ FA-FA യെ വീണ്ടും അവതരിപ്പിക്കുന്നു... ഒരു ലോക്കൽ ഗ്യാങ്‌സ്റ്റർ എന്ന നിലയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അവതരണമായിരുന്നു അത്. ക്ലാസ്, കൾട്ട്, മാസ്സ്, സ്വാഗ് എന്നിങ്ങനെ ഏത് വേഷവും തനിക്ക് അനായാസം വഹിക്കാൻ കഴിയുമെന്ന് FA-FA തെളിയിച്ചു. ഫഹദിൻ്റെ തകർപ്പൻ പ്രകടനത്തിന് തുല്യമായി സജിൻ്റെ പ്രകടനവും അദ്ദേഹത്തിൻ്റെ നർമ്മ സമയവും പെരുമാറ്റരീതിയും ഗംഭീരമായിരുന്നു. ഹിപ്‌സ്റ്റർ, മിഥുൻ ജയ്‌ശങ്കർ, റോഷൻ ഷാനവാസ് എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. കോമഡി ഒക്കെ നല്ല രീതിയിൽ തന്നെ വർക്ക്‌ ആയിട്ടുണ്ട്. സുഷിൻ്റെ Background Score ഒരു രക്ഷയുമില്ല. Frames, Editing, DOP അങ്ങനെ ടെക്നിക്കൽ സൈഡ് ഒക്കെ ഗംഭീരം ആയി.. പിന്നെ എടുത്ത് പറയേണ്ടത് fight Sequence ആണ്.. മൊത്തത്തിൽ , "AAVESHAM" ഈ വർഷത്തെ വളരെ രസകരമായ ഒരു സിനിമയാണ്. ഒരു പീക്ക് ലെവൽ തിയറ്റർ അനുഭവം!!  എല്ലാവരും തിയേറ്ററിൽ തന്നെ കാണാൻ ശ്രെമിക്കുക.. 

Review: Ajith Krishnan


വർഷങ്ങൾക്കു ശേഷം  🎬
മണ്ണാർക്കാട് കളിക്കുന്ന തീയ്യേറ്ററുകൾ

മിലൻ സിനിമാസ്
11.15AM, 2.30PM, 6.30PM, 9.45PM, 10.00PM

കല്ലടിക്കോട് ബാല സിനിമാസ്
4. 30PM, 7.30PM, 10.30PM

രണ്ട് സുഹൃത്തുക്കൾ ഒരു ചെറിയ പട്ടണത്തിൽ നിന്ന് അവരുടെ  സിനിമ എന്ന ലക്ഷ്യവുമായി മദ്രാസിലേക്ക് വണ്ടി കയറുന്നതും തുടർന്ന് അതിന് വേണ്ടിയുള്ള ശ്രമങ്ങളും അതിനിടയിൽ സംഭവിക്കുന്ന സംഭവങ്ങളുമൊക്കെ പറഞ്ഞു പോകുന്ന ഒരു മനോഹര സിനിമയാണ് വർഷങ്ങൾക്ക് ശേഷം.പെർഫോമൻസ് വൈസ് പ്രണവും ധ്യാനും അവരുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരുടെ കൂട്ടുകെട്ടാണ് ചിത്രത്തിന്റെ നട്ടെല്ല്. മറ്റ് അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് കൂടുതൽ നീതി പുലർത്തിയിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ ഇതുവരെ കേട്ട വിമർശനങ്ങൾക്കെല്ലാം മുഖമടച്ച് തിരിച്ചുകൊടുക്കാനുള്ള അവസരം നിവിൻ പോളിക്കു വിനീത് കൊടുത്തിട്ടുണ്ട്. നിവിൻ പോളിയുടെ ഒരു comeback തന്നെയാണ് സിനിമ. 20 മിനിറ്റിൽ പുള്ളി അങ്ങ് അഴിഞ്ഞാടി എന്ന് വേണം പറയാൻ. Technical side എല്ലാം നന്നായിരുന്നു. Editing, DOP, Background Score, കൂടാതെ പാട്ടുകളും വളരെ നന്നായി ചിട്ടപ്പെടുത്തിയിട്ടുണ്ട്.വിനീത് ശ്രീനിവാസൻ സിനിമകൾ  നൽക്കുന്നക്കുന്ന എക്സ്പീരിയൻസ് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലേക്ക് വന്നാലും ആ ഒരു പ്രോമിസ് നില നിർത്തിയ ഒരു മികച്ച സിനിമ അനുഭവം തന്നെയായിരുന്നു. 3 മണിക്കൂറോളം പ്രേഷകനെ പിടിച്ചിരുത്തി പല ഇമോഷൻസിലൂടെ കൊണ്ട് പോയിട്ടുണ്ട്, അതിപ്പോ ഇമോഷണൽ സീൻ ആണേലും കോമഡി ആണേലും നന്നായി workout ആയിട്ടുണ്ട്..
വർഷങ്ങൾക്ക് ശേഷം" തീർച്ചയായും തിയേറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ഒന്നാണ്.❤️
Review: Ajith Krishnan


ആടുജീവിതം 🎬 
മണ്ണാർക്കാട് കളിക്കുന്ന തീയ്യേറ്ററുകൾ

ശിവശക്തി തീയ്യേറ്റർ
11AM, 2.30PM, 6.30PM, 9.30PM

കല്ലടിക്കോട് ബാല സിനിമാസ്
10AM, 1.15PM, 7.00PM

'നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമ്മുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' - ബെന്യാമിൻ. ഒരു കൾട്ട് ക്ലാസിക് നോവലിന്, അതും ഒരു യഥാർത്ഥ ജീവിത കഥയ്ക്ക് ജീവൻ നൽകുന്നത് ശരിക്കും ഒരു കയറ്റിറക്കം തന്നെയാണ്, ബ്ലെസിയും കൂട്ടരും അത് GOAT ലെവലിൽ ചെയ്തു.ഒരു നോവൽ തിരക്കഥ ആക്കുന്നത് അതും ഒരു യഥാർത്ഥ സംഭവം തിരക്കഥയാക്കുന്നത് അത്ര ചെറിയ കാര്യമല്ല എന്നാൽ ഇവിടെ അത് നന്നായിതന്നെ ബ്ലെസ്സി കൈകാര്യം ചെയ്തിട്ടുണ്ട് അതുപോലെ മേക്കിങ് ക്വാളിറ്റി ആയാലും നജീബ് എന്ന വ്യക്തിയുടെ ജീവിതത്തിന്റെ നേർകാഴ്ച എന്ന് പറയാനാവും വിധം ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളിലെ ആദ്യപേരുകളിൽ ഒന്ന് ആടുജീവിതം ആയിരിക്കും. ഇത്രയും കാലം മറ്റൊരു സിനിമയും ചെയ്യാതെ ‘ആടുജീവിത’ത്തെ ഉള്ളിലിട്ട് നീറ്റിനീറ്റിയെടുത്തിരിക്കുകയാണ് ബ്ലെസി. ആ വേദനയുടെ പ്രതിഫലം വെള്ളിത്തിരയിൽ കാണാം. പൃഥ്വിരാജ് എന്ന നടന്റെ ജീവിതത്തിൽ നജീബിനെപ്പോലെ ഒരു കഥാപാത്രം ഇനിയൊരിക്കലും സംഭവിക്കില്ല. നജീബിനെ മാത്രമേ വെള്ളിത്തിരയിൽ കാണൂ. മെലിഞ്ഞുണങ്ങി എല്ലുന്തി, ചുവന്ന മങ്ങിയ പല്ലും കലങ്ങിയ കണ്ണുമായി നിൽക്കുന്ന നജീബ്. ഇതു പൃഥ്വിരാജാണെന്ന് ഒരിക്കൽപ്പോലും കാണികൾ ചിന്തിക്കില്ല. State Award, National Award അങ്ങനെ Best Actor Categoryൽ കിട്ടാൻ ഉള്ള എല്ലാം ഇങ്ങ് കൊണ്ട് പോരും.. അത്രേം ഗംഭീരം ആയിട്ടാണ് പ്രിത്വിരാജ് ചെയ്ത് വെച്ചെക്കുന്നത്. DOP, Editing, Sound Score, Music, VFX അങ്ങനെ അങ്ങനെ സിനിമയുടെ ടെക്നിക്കൽ സൈഡ് എല്ലാം നന്നായിട്ടുണ്ട്. പ്രിത്വിരാജ് കൂടാതെ ഹക്കിം ആയി അഭിനയിച്ച ആൾ ഒക്കെ നല്ല രീതിയിൽ പെർഫോമൻസ് ചെയ്തിട്ടുണ്ട്. കൂടുതൽ ഒന്നും പറയുന്നില്ല സിനിമ കണ്ട ഷോക്ക് ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല.., എല്ലാവരും തീർച്ചയായും തിയേറ്ററിൽ കണ്ടിരിക്കേണ്ട സിനിമയാണ് ആടുജീവിതം.... ❤️

Review: Ajith Krishnan



ജയ് ഗണേഷ് 🎬 
മണ്ണാർക്കാട് കളിക്കുന്ന തീയ്യേറ്ററുകൾ

മിലൻ സിനിമാസ്
2.30PM, 6.30PM

ജയ് ഗണേഷ് സൂപ്പര്‍ ഹിറോ ചിത്രമാണ് എന്നാണ് പ്രേക്ഷകര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. കുട്ടികളെ കാണിക്കേണ്ടതാണ് ജയ് ഗണേഷെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. പ്രചോദനം നല്‍കുന്ന ഒരു കഥയാണ് ചിത്രത്തിന്റേത് എന്നാണ് അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒരു ചിത്രവുമാണ് ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട്. മലയാളത്തിന് ഒരു സൂപ്പര്‍ ഹീറോയാണ്. കുട്ടികള്‍ക്ക് ശരിക്കും ഇഷ്‍ടപ്പെടുന്ന ഒരു ചിത്രമാണ് ജയ് ഗണേഷ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത്. അശോകനും ജോമോളുമടക്കമുള്ളവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നും ജയ് ഗണേഷ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.