കുരുന്നുകൾ മത്സരിച്ച് മൈലാഞ്ചിയിട്ടു

 

the-children-competed-and-threw-henna
മലപ്പുറം: തലക്കാട് ബലിപെരുന്നാളിനോടനുബന്ധിച്ച് കാഞ്ഞിരക്കോൽ യു.പി സ്കൂളിൽ മൈലാഞ്ചിയിടൽ മൽസരം നടത്തി. നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കൂടെ മാപ്പിളപ്പാട്ട് മൽസരവും നടത്തി. അധ്യാപകരായ വി.ടി. ഷുക്കൂർ, മനോജൻ കോവുക്കൽ, ഷിനിൽ കുമാർ, എസ്. സൗമ്യ, കെ.വി മുഫീദ, എൻ. നിതിൻ കുമാർ, എ ദിനേശ്, എം. സബീറ തുടങ്ങിയവർ നേതൃത്വം നൽകി.