തിരൂർ: വൈലത്തൂർ- മച്ചിങ്ങപ്പാറയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. മച്ചിങ്ങപ്പാറ സ്വദേശി കോണിക്കൽ അനീഷ് കുമാർ (40), ഓവുങ്ങൽ സ്വദേശി പള്ളിമാലിൽ അഷറഫ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുംകുണ്ട് സ്വദേശിയായ ചോലക്കൽ കളേങ്ങൽ തൗഫീഖിൻ്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒന്നാം നിലയിൽ കോൺക്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെയാണ് തകർന്നു വീണത്