പോക്സോ കേസ് പ്രതിക്ക് മറ്റൊരു കേസിൽ വീണ്ടും 26 വർഷം തടവ്

pocso-case-accused-26-years-imprisonment
തിരൂർ: 16 വയസുള്ള ആൺക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം തടവും 65000 രൂപ പിഴയും. ഇരിങ്ങാവൂർ അസ്ഹരിപ്പാറ പടിക്കൽ പറമ്പിൽ മുഹമ്മദ് ബഷീർ (40) നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി സി.ആർ ദിനേശ് ശിക്ഷ വിധിച്ചത്.

2018 ൽ അസ്ഹരിപ്പാറയിലെ കായലിനടുത്തുള്ള പണിതീരാത്ത വീട്ടിൽ വച്ചാണ് പീഡനം നടന്നത്. കല്പകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എസ്.കെ പ്രിയൻ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർമാരായ മാജിത അബ്ദുൾ മജീദ്, ആയിഷ പി ജാൻ എന്നിവർ ഹാജരായി. തിരൂർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ സീമ പ്രോസിക്യൂഷൻ അസിസ്റ്റ് ചെയ്തു. പ്രതി മറ്റൊരു പോക്സോ കേസിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്