നൂറ്റാണ്ട് പഴക്കമുള്ള ഒറ്റ തേക്ക് തടിക്ക് ഇരുപത്തി രണ്ട് ലക്ഷം രൂപ. നെടുങ്കയത്ത് റെക്കോർഡ് തുകയ്ക്ക് തേക്ക് ലേലം വെള്ളിയാഴ്ച നെടുങ്കയം ഡിപ്പോയിൽ നടന്ന ഈ ലേലത്തിലാണ് റെക്കോർഡ് തുകയ്ക്ക് ഒറ്റത്തടി വിറ്റുപോയത്. ആയിരത്തി തൊള്ളായിരത്തി ഒൻപതിൽ ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ചതും നെടുങ്കയം ഡിപ്പോ പരിസരത്ത് നിന്നിരുന്നതുമായ തേക്ക് തടിയാണ് റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ പോയത്. വെള്ളിയാഴ്ച വനംവകുപ്പിൻറെ കരുളായി നെടുങ്കയം ടിംബർ സെയിൽസ് ഡിപ്പോയിൽ നടന്ന ഈ ലേലത്തിലാണ് തിരുവനന്തപുരം വൃന്ദാവനം ഉടമ ഡോക്ടർ അജീഷ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്. മൂന്നേ ദശാംശം രണ്ടേ ഒന്നേ നാല് ഘനമീറ്റ്റുള്ള തേക്ക് തടിക്ക് ഇരുന്നൂറ്റി എഴുപത്തി നാല് സെൻറീമീറ്റർ മധ്യവണ്ടവും ആറെ ദശാംശം എട്ട് മീറ്റർ നീളവുമുണ്ട്. കയറ്റുമതി ഇനത്തിൽ പെട്ടതാണ് തേക്ക് തടി. ഘനമീറ്റ്റിന് അഞ്ച് ലക്ഷത്തി അമ്പത്തയ്യായിരം രൂപ പ്രകാരമാണ് ലേലം കൊണ്ടത്. ഇരുപത്തിയേഴ് ശതമാനം നികുതി കൂടി ഉൾപ്പെടുത്തിയാണ് ഇരുപത്തി രണ്ട് ലക്ഷം രൂപ ലേലത്തുകയായത്. നിലമ്പൂരിൻ്റെ തേക്ക് ലേലത്തിലെ തന്നെ ചരിത്ര വിലയാണിത്. പാലക്കാട് ടിംബർ സെയിൽ DFO വിമലാണ് ലേലത്തിന് നേതൃത്വം നൽകിയ തടി സ്വന്തമാക്കാൻ നിലമ്പൂരിലെ പ്രമുഖ വ്യാപാരികൾ ഉൾപ്പെടെ ലേലത്തിൽ പങ്കെടുത്തു