കോഴിക്കോട് ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. കരിപ്പൂർ എയർപോർട്ടിൽ ആളെ വിട്ടു തിരിച്ചു പോകുന്ന ഇരിങ്ങാലക്കുട സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. വിശ്വാസ സമീപം പ്രവർത്തിക്കുന്ന ചിക്കൻ ബ്രോസ്റ്റ് കടയിലേക്ക് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു കടയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു ഫർണിച്ചറുകൾക്കും ഉപകാരങ്ങൾക്കും കേടുപാട് സംഭവിച്ചു. തിരക്കേറിയ ഈ ഭാഗത്ത് അപകടം നടക്കുന്ന സമയത്ത് കാൽനടയാത്രക്കാരും വാഹനങ്ങളും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.