വൈരങ്കോട് വേലയ്ക്ക് ജിലേബി ഉണ്ടാക്കാനായി കൊണ്ടുവന്ന പഴകിയ ഭക്ഷണപദാർത്ഥങ്ങൾ നാട്ടുകാർ പിടികൂടി

 

വൈരങ്കോട് ക്ഷേത്ര പരിസരത്ത് ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന,പിടിച്ചെടുത്തത് ജിലേബിയുണ്ടാക്കാനായി കൊണ്ടു വന്ന മാസങ്ങള്‍ പഴക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍.സംശയം തോന്നിയ നാട്ടുകാരാണ് ക്ഷേത്രം ഭാരവാഹികളേയും ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിച്ചത്.ഒരു മാസത്തിലധികം പഴക്കമുള്ള ഫംഗസടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. അതേ സമയം തൊട്ടടുത്ത പ്രദേശത്ത് നടന്ന ഉത്സവത്തിനായി ഉപയോഗിച്ചതില്‍ ബാക്കി വന്ന ശര്‍ക്കരമാവും മറ്റും കുഴിച്ചിടാന്‍ കൊണ്ടുവന്നതാണന്നാണ് കടയുടമയുടെ വാദം.