തിരൂർ പുറത്തൂർ പള്ളിക്കടയിൽ വീടിന് തീ പിടിച്ചു. വീട് പൂർണ്ണമായും കത്തി നശിച്ചു. വെള്ളിയാഴ്ച പകൽ പതിനൊന്നോടെയാണ് സംഭവം. തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും, നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. വീടിന് സമീപത്ത് നിരവധി മരങ്ങളും കത്തി നശിച്ചു.
പുറത്ത് പള്ളിക്കടവിന് പടിഞ്ഞാറുവശം പുളിക്കൽ ശിവദാസൻറെ വീടിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ശിവദാസിൻറെ ഭാര്യ പുറത്തേക്കോടിയതിനാൽ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പകൽ പതിനൊന്ന് മണിയോടെയാണ് സംഭവം. വീട് പൂർണമായും അഗ്നിക്കിരയായി. വീട്ടിലെ ഉപകരണങ്ങളും കത്തി നശിച്ചു.
തീപിടിത്തത്തിൽ വീട്ടിലെ ഗ്യാസും ചോർന്നെങ്കിലും വലിയ അപകടമാണ് ഒഴിവായത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് തീയണയ്ക്കാൻ ശ്രമം നടത്തിയത്. തിരൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സിൻറെ സഹായത്തോടെയാണ് തീ പൂർണ്ണമായും അണച്ചത്.
സമീപത്തെ തെങ്ങ് ഉൾപ്പെടെ നിരവധി മരങ്ങളും കത്തി നശിച്ചു. പുറത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രീത, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ K ഉമ്മർ എന്നിവർ സ്ഥലത്തെത്തി. വില്ലേജ് ഓഫീസർ കെഎസ്ഇബി ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.