കൂട്ടപീഡന പരാതി: സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്

മലപ്പുറം ▪️ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെതിരെ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു. കരുളായി പുള്ളിയില്‍ ഗവ. യു പി സ്‌കൂളിലെ അധ്യാപകനായ  നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി നൗഷര്‍ ഖാനെതിരെയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. 

സ്‌കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയില്‍ വിദ്യാര്‍ഥിനികള്‍  പരാതികള്‍ നിക്ഷേപിച്ചിരുന്നു. ഇത് സ്‌കൂള്‍ അധികൃതര്‍ പോലീസിന് കൈമാറുകയായിരുന്നു. ഒരു വിദ്യാര്‍ഥിയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തത്. നൗഷര്‍ഖാന്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം പോലീസ് ഊജിതമാക്കി.