പെരുവള്ളൂരിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

പെരുവള്ളൂർ ● ഇല്ലതുമാട് കെ കെ പടിക്ക് സമീപം വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.കൊല്ലംചിന സ്വദേശി നമ്പംകുന്നത്ത് അയ്യൂബിന്റെ മകൻ മുഹമ്മദ്‌ നിഹാദ്( 15) ആണ് മരിച്ചത്. കുളിക്കുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. പെരുവള്ളൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

സ്കൂളിൽ നിന്ന് വീട്ടിലേക്കുള്ള കുറുക്കുവഴിയിലാണ് അപകടമുണ്ടായ വെട്ടുതോട് കുളം. വൈകീട്ട് അഞ്ച് മണിയോടെ കുളക്കരയിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതിനിടെ സ്കൂൾ വിട്ട് എത്തുന്ന സമയം കഴിഞ്ഞിട്ടും കുട്ടി എത്താതിരുന്നതിനാൽ ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു. 

വീട്ടിലേക്ക് പോകുന്നതിനിടെ കുളിക്കാനിറങ്ങിയതാണെന്നാണ് കരുതുന്നത്.  തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും. പി ജസീനയാണ് മാതാവ്. ലിംഷ ഫാത്തിമ,നിഹാല,മിഷറി എന്നിവർ സഹോദരിമാരാണ്.