ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെ വഖഫ് ബോർഡ്‌ ചെയർമാൻ ടികെ ഹംസ രാജിവെച്ചു

മലപ്പുറം ● വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ സ്ഥാനം രാജിവെച്ചു. ഒന്നര വര്‍ഷത്തോളം ഇനിയും ചെയര്‍മാനായിരിക്കാന്‍ കാലാവധിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി രാജി. പ്രായപരിധികഴിഞ്ഞതിനാലാണ് രാജിവെക്കുന്നതെന്നും മന്ത്രി വിഅബ്ദുറഹ്മനുമായി അഭിപ്രായവ്യത്യാസമുണ്ടെന്നത് തെറ്റായപ്രചാരണമാണെന്നും ടി കെ ഹംസ വ്യക്തമാക്കിയിരുന്നു.

മുതിര്‍ന്ന സി പി എം നേതാവായ ഹംസ കാലങ്ങളായി വഖഫ് മന്ത്രി വി അബ്ദുര്‍റഹ്‌മാനുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മന്ത്രി വിളിച്ച യോഗത്തില്‍ ചെയര്‍മാന്‍ പങ്കെടുക്കാതിരുന്നതും മിനുട്സ് പരസ്യമാക്കിയതും  മന്ത്രിയുടെ വിമര്‍ശനത്തിന് കാരണമായി. പ്രശ്‌നം പരിഹരിക്കാന്‍ ഹംസ സി പി എം നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും കൈയൊഴിയുകയായിരുന്നു. എന്നാല്‍ മന്ത്രിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും തന്റെ പ്രായക്കൂടുതലാണ് രാജിക്ക് കാരണമെന്നുമാണ് ഹംസയുടെ പ്രതികരണം.