ഓണത്തോടനുബന്ധിച്ച്‌ ജില്ലയില്‍ എക്സൈസ് വകുപ്പിൻ്റെ സ്പെഷ്യല്‍ ഡ്രൈവ് ശക്തമാക്കി

പാലക്കാട്: ഓണത്തോടനുബന്ധിച്ച്‌ ജില്ലയില്‍ എക്സൈസ് വകുപ്പിൻ്റെ സ്പെഷ്യല്‍ ഡ്രൈവ് ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തി മേഖലകളില്‍ വാഹന പരിശോധന കര്‍ശനമാക്കി.പൊലീസ് റവന്യൂ, റെയില്‍വേ, വനം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് വിവിധ റൈഡുകളും നടത്തുന്നുണ്ട്.

ജില്ലയില്‍ ഇതുവരെ വരെ 236 ട്രേഡുകള്‍ സംഘടിപ്പിച്ചു. 83 അബ്കാരി കേസുകളും 20 എൻ.ഡി.പി.എസ് കേസുകളും 308 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 267 കഞ്ചാവ് ചെടികളും എട്ടുകിലോ കഞ്ചാവും 55 ലിറ്റര്‍ ചാരായവും 1321 ലിറ്റര്‍ വാഷും 150 കിലോ പുകയില ഉല്പന്നങ്ങളും പിടികൂടി.

ചാരായം വാറ്റ്, സ്പിരിറ്റ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കുന്നുണ്ട്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ മാത്രം ഒരുകോടിയില്‍ അധികം രൂപയുടെ കുഴല്‍പ്പണം പിടികൂടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.