ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സും സ്‌കൂട്ടറും ഇടിച്ചു പെരുവള്ളൂർ സ്വദേശി മരിച്ചു

തലപ്പാറ ● ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ കാടപ്പടി ചുള്ളിയാലപ്പുറം സ്വദേശി വെളുത്തേടത്ത് സുബ്രഹ്മണ്യൻ (62) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

വലിയപറമ്പ് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്‌നിന്നും കോട്ടയത്തേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഉടനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സരോജിനി.മക്കൾ: സുബിൻ, സുജിത.മരുമക്കൾ: ശ്രീകാന്ത്, ഷിഷിത.