ആലുവയിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

കൊച്ചി ● ആലുവയില്‍ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ഒരു ബാര്‍ ഹോട്ടലില്‍ വെച്ചാണ് പ്രതി പിടിയിലായതെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂരില്‍ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ട്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടോടെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.