മണ്ണാർക്കാട്: ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിന് ലഭിച്ച ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലും, ചർച്ചകളുടെ അടിസ്ഥാനത്തിലും, മണ്ണാർക്കാട് മുനിസിപ്പാലിറ്റി സെക്രട്ടറി മണ്ണാർക്കാട്ടെ വ്യാപാരികൾക്ക് മാന്വവൽ ആയി ലൈസൻസ് പുതുക്കി നൽകാമെന്ന് കഴിഞ്ഞ ദിവസം രേഖാമൂലം ഭാരവാഹികളെ അറിയിച്ചു. കെ സ്മാർട്ട്ൽ ഇതിനായി ചില മാറ്റങ്ങൾ വരുത്തിയതായും അറിയാൻ കഴിഞ്ഞതായി വ്യാപാരി നേതാക്കൾ പറഞ്ഞു.
ലൈസൻസ് പുതുക്കൽ അനന്തമായി നീണ്ടുപോയാൽ വോട്ട് ബഹിഷ്കരണം ഉൾപ്പെടെയുഉള്ള കടുത്ത നടപടികളിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാവും എന്ന് ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൻ്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ ഏകോപന സമിതി ഭാരവാഹികളെ ചർച്ചക്ക് വിളിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ വ്യാപാരികൾക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാകാതെ മാന്വവൽ ആയി ലൈസൻസുകൾ കഴിയുന്നതും വേഗം പുതുക്കി നല്കാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ലൈസൻസ് വിഷയത്തിൽ പരിഹാരങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ച സ്ഥിതിക്കും, ജനാധിപത്യ പ്രക്രിയകളെ മാനിച്ചുകൊണ്ടും ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുന്ന നടപടിക്രമങ്ങളിലേക്ക് പോകും എന്ന പ്രസ്ഥാവന പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ പ്രസിഡൻ്റ് ബാസിത്ത് മുസ് ലിം, ജന:സെക്രട്ടറി രമേഷ് പൂർണ്ണിമ, ട്രഷറർ ജോൺസൺ മറ്റ് ഏകോപന സമിതി ഭാരവാഹികൾ എന്നിവർ അറിയിച്ചു.
ഈ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ നേരിട്ടും അല്ലാതെയും പിന്തുണ അറിയിച്ച എല്ലാ വ്യാപാരികൾക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു