പാലക്കാട്: ഇരു വിഭാഗങ്ങൾ തമ്മിൽ വിദ്വേഷ ജനകമായ കലഹമുണ്ടാക്കുന്ന വിധത്തിൽ സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റുകൾ പ്രചരിപ്പിച്ച കാര്യത്തിന്, നെന്മാറ പരിധിയിൽ താമസിയ്ക്കുന്ന ഷിബു ശിവകുമാർ (45) ന് എതിരെയാണ് പോലീസ് നടപടിയെടുത്തത്. പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ഇട്ടത് ശ്രദ്ധയിൽപ്പെട്ടത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്ത് നടപടി സ്വീകരിച്ചു വരുന്നതായി പാലക്കാട് ജില്ല പോലീസ് അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതും വിദ്വേഷം പരത്തുന്നതുമായി വാർത്തകൾ പ്രചിരിപ്പിക്കുന്നതും, പങ്കുവെക്കുന്നതും കുറ്റകരമാണ്, ഇത്തരക്കാർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് പാലക്കാട് ജില്ല പോലീസ് അറിയിച്ചു. എല്ലാ സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിൻ്റെ നിരീക്ഷണത്തിൽ ആണ്.
ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അപകീർത്തിപരമോ, തെറ്റിദ്ധാരണാജനകമോ, വ്യക്തിഹത്യ വരുത്തുന്നതോ ആയ പോസ്റ്റുകൾ ശ്രദ്ധയിൽപെട്ടാൽ 9497942709 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാം