കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

മണ്ണാര്‍ക്കാട്: കയര്‍ കഴുത്തില്‍ കുരുങ്ങി കാരാകുര്‍ശ്ശി വാഴമ്പുറത്തെ വിദ്യാർത്ഥി മരിച്ചു. കിളിരാനിയിലെ കരിമ്പനക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍റെ മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (12) ആണ് മരിച്ചത്. വാഴമ്പുറം എ.യു.പി സ്കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ്  മരണപ്പെട്ടത്.

മാതാവ്: റഷീദ. 
സഹോദരന്‍മാര്‍: സാറാ മറിയം, ഹൈറ മറിയം.