മാമ്പ്ര മഖാം ആണ്ട് നേർച്ച തുടങ്ങി

കല്പകഞ്ചേരി: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കടുങ്ങാത്തുകുണ്ട് മാമ്പ്ര മഖാം ആണ്ടു നേർച്ചക്ക് തുടക്കമായി. ബാഫഖി യതീംഖാന മാനേജർ ഇ.വി അത്വാഉള്ള അഹ്സനി കൊടി ഉയർത്തി. സ്വലാത്ത് മജ്‌ലിസ് എം.പി മുസ്തഫൽ ഫൈസി ഉദ്ഘാടനം ചെയ്തു. എ.എസ്.കെ തങ്ങൾ ദുആക്ക് നേതൃത്വം നൽകി.
ഖുബൈബ് വാഫി, അടിമാലി മുഹമ്മദ് ഫൈസി, ഷഫീഖ് വാഫി, ആഷിഖ് കുഴിപ്പുറം, ഖാദർ ഹുദവി വളവന്നൂർ, സി.സി ഹംസ ഹാജി, പി.ടി.കെ കുട്ടി, പി.സി ഹനീഫ, പടിയത്ത് കുഞ്ഞിമോൻ ഹാജി എന്നിവർ സംബന്ധിച്ചു. ഇന്ന് രാവിലെ 9.30 ന് മൗലിദ് പാരായണവും മജ്ലിസുന്നൂറും അന്നദാനവും നടക്കും. സമാപന പ്രാർത്ഥനക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.