കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് 'കൂട്ട്' ലോഗോ പ്രകാശനം ചെയ്തു


തിരൂർ: മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്ക്കൂളിലെ 1977-78 എസ്.എസ് എൽസി ബാച്ച് വിദ്യാർത്ഥികളുടെ റീയൂണിയൻ ജൂലൈ 24 ഞായറാഴ്ച സ്കൂൾ അങ്കണത്തിൽ വീണ്ടും നടക്കും. "കൂട്ട്" എന്ന് നാമകരണം ചെയ്ത  സംഗമത്തിന്റെ  ലോഗോ പ്രകാശനം ദുബൈയിൽ വച്ച് സ്ക്കൂൾ പൂർവ വിദ്യാർത്ഥിയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ നിർവഹിച്ചു.പൂർവ വിദ്യാർത്ഥി സംഗമം എന്ന പരുപാടിക്കുപരിയായി മികച്ച ഒരു സോഷ്യൽ മെസ്സേജ് നൽകുന്ന ഒരു ഇവന്റ് ആയിത് മാറണമെന്ന് ചടങ്ങിന് ആശംസ അർപിച്ചു കൊണ്ട് ജി.വി. എച്ച് .എസ്. സ് പൂർവ വിദ്യാർത്ഥിയും, റീജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ ബിൻ മൊഹിദീന് പറഞ്ഞു. സ്കൂളിലെ പഴയ കാല അധ്യാപകരെ ആദരിക്കൽ, മൺമറഞ്ഞു പോയ അധ്യാപകരെയും വിദ്യാർത്ഥികളെയും അനുസ്മരിക്കൽ,  ഈ വര്ഷം സ്കൂളിൽ നിന്നു എസ് എസ് എൽ സി, പ്ലസ്റ്റു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം തുടങ്ങി നിരവധി പരിപാടികളാൽ വേറിട്ട അനുഭവമായിരിക്കും "കൂട്ട്" 
എന്ന് സംഘാടകർ അറിയിച്ചു.1977-78  ബാച്ചിലെ പൂർവ വിദ്യാർത്ഥികളായ സഫിയ മൊയ്‌ദീൻ ,സാബു ക്ലാരി, അബ്ദുൽ കലാം പൊന്മുണ്ടം,കെ എം നാസ്സർ, ഇമ്പിച്ചിക്കോയ തങ്ങൾ, ഹംസ വാരിയത്ത് എന്നിവരും, കൂടാതെ അഭ്യുതയകാംക്ഷികളായ 
ഷംസുന്നിസ ഷംസുദീൻ,  റീജൻസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡിറക്ടർസ് റഷീദ് ബിൻ അസ്‌ലം, അബ്ദു സുബുഹാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു