കല്പകഞ്ചേരി: പുണ്യം തേടിയെത്തിയ ആയിരങ്ങൾക്ക് അന്നം നൽകി കടുങ്ങാത്തുകുണ്ട് മാമ്പ്ര മഖാം ആണ്ടുനേർച്ച സമാപിച്ചു.രാവിലെ10 മണിക്ക് നടന്ന മജ്ലിസുന്നൂർ മൗലിദ് സദസിന് ഹസൻ ദാരിമി ക്ലാരി,
മുഹമ്മദ് ഖുബൈബ് വാഫി ചെമ്മാട്, മുഹമ്മദ് ഫൈസി അടിമാലി, ഹാരിസ് വാഫി, ഷഫീഖ് വാഫി തുടങ്ങിയവർ നേതൃത്വം നൽകി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി.സി. ഹംസ ഹാജി, പടിയത്ത് കുഞ്ഞിമോൻ ഹാജി, ചട്ടിക്കൽ മുഹമ്മദലി ഹാജി, എ.വി. കോയ ഹാജി, ആശിഖ് കുഴിപ്പുറം,
അബ്ദുൽ ഖാദർ ഹുദവി വളവന്നൂർ,
ചോരാത്ത് ഹംസ ഹാജി, വാക്കയിൽ ഇബ്റാഹിം ഹാജി, അലി ഹാജി പുത്തനത്താണി, കെ.പി.അലി ഹാജി പുന്നത്തല, എം. മുസ്തഫ ഹാജി, നാസർ ദാരിമി, ലത്തീഫ് വരമ്പനാല തുടങ്ങിയവർ നേതൃത്വം നൽകി.