കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

മണ്ണാർക്കാട്: കഴിഞ്ഞ രണ്ട് ദിവസം കുമരംപുത്തൂർ പഞ്ചായത്തിൽ രാവും പകലും വൈദ്യുതി ഇല്ലാതെ  ഇരുട്ടിലായതിൽ യൂത്ത് കോൺഗ്രസിന്റെ  നേതൃത്വത്തിൽ കുമരംപുത്തൂർ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
 കുമരംപുത്തൂരില മിക്ക പ്രദേശങ്ങളിലും  വോൾട്ടേജ് ക്ഷാമവുമുണ്ടെന്നും  ഇതിന് 
കുമരംപുത്തൂരിൽ സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.  യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ പി.എം നൗഫൽ തങ്ങൾ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത്, ആഷിക് വറോടൻ, നവാസ് പൊൻപാറ, ഷെഫിക്ക്, നൗഫൽ അതിത്തിൻ, റിയാസ് എന്നിവർ നേതൃത്വം നൽകി.