വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും പിഴയും

                        പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്:പട്ടികജാതിയിൽപ്പെട്ട വീട്ടമ്മയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷവിധിച്ചു. മണ്ണാർക്കാട് എലുമ്പുലാശ്ശേരി ചേറോംപാടം വീട്ടിൽ ഷെരീഫ് (44)നെയാണ് മണ്ണാർക്കാട് എസ്.സി.-എസ്.ടി. പ്രത്യേക കോടതി ജഡ്‌ജ് ജോമോൻ ജോൺ ശിക്ഷിച്ചത്. 2022 ജൂലായി ലാണ് സംഭവം. പേഴുംപട്ട എന്ന സ്ഥലത്ത് റബർതോട്ടത്തിൽ ആടിനെ കെട്ടുവാനായി ചെന്നപ്പോഴാണ് വീട്ടമ്മയെ പ്രതി കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ചത്. ഇവരുടെ പരാതിയിൽ അന്നത്തെ മണ്ണാർക്കാട് ഡിവൈ.എസ്.പി. ആയിരുന്ന വി.എ. കൃഷ്‌ണദാസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികോദ്ദേശത്തോടെ കയറിപ്പിടിക്കൽ, പട്ടികജാതിക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അപമാനിക്കാൻ ശ്രമിക്കൽ, പട്ടികജാതി- പട്ടികവർഗ്ഗക്കാർക്കെതിരെ യുള്ള അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷവിധിച്ചത്. ശിക്ഷ ഒരു മിച്ച് അനുഭവിച്ചാൽമതി എന്നതിനാൽ ആറുവർഷം കഠിനതടവിനും 90,000 രൂപ പിഴ യും അടയ്ക്കാനുമാണ് ഉത്തരവിട്ടത്. പിഴതുകയിൽ നിന്നും 20,000 രൂപ പരാതിക്കാരിയാ യ വീട്ടമ്മയ്ക്കു നൽകാനും ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജയൻ ഹാജരായി.

ഡിവൈ.എസ്.പി. ഓഫീസിലെ ഗ്രേഡ് എ.എസ്.ഐ. ജ്യോതിലക്ഷ്‌മി, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രിൻസ്മോൻ എന്നിവരും അന്വേഷണം പൂർത്തിയാക്കാൻ സഹായിച്ചു.