അഗ്നിരക്ഷാ സേനയുടെ ആഭിമുഖ്യത്തിൽ റോഡ് ഷോയും, ലഘുലേഖവിതരണവും നടന്നു

മണ്ണാർക്കാട്: ദേശീയ അഗ്‌നിശമനസേന വാരാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് അഗ്‌നിരക്ഷാനിലയത്തിന്റെ ആഭിമുഖ്യത്തിൽ റോഡ്ഷോയും ലഘുലേഖവിതരണവും നടത്തി. വട്ടമ്പലത്ത് നിന്നും തുടങ്ങിയ റോഡ്ഷോ ദേശീയപാത വഴി കുന്തിപ്പുഴ ബൈപ്പാസിലെത്തി മടങ്ങി വട്ടമ്പലത്തുള്ള അഗ്‌നിരക്ഷാനിലയത്തിൽ സമാപിച്ചു. അഗ്നിരക്ഷാസേന അംഗങ്ങൾ, സിവിൽഡിഫൻസ് അംഗങ്ങൾ, ആപ്‌ദമിത്ര വളണ്ടിയർ മാർ എന്നിവർ റോഡ്ഷോയിൽ അണിനിരന്നു. വിവിധ അപകടങ്ങൾ, തീ എന്നിവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു. സ്റ്റേഷൻ ഓഫിസർ സുൽഫീസ് ഇബ്രാഹിം ഉദ്ഘാടനം ചെയ്‌തു. ആപ്‌ദാമിത്ര അംഗങ്ങൾ ക്കുള്ള തിരിച്ചറിയൽ കാർഡും വിതരണം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ.കെ.ഗോവിന്ദൻകുട്ടി, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ടി.ജയരാജൻ, ആപ്ദാമിത്ര കോഡിനേറ്റർമാരായ കെ.ശ്രീജേഷ്, വി.സുരേഷ്‌കുമാർ, സിവിൽ ഡിഫൻസ് ടിം ലീഡർ മുഹമ്മദ് കാസിം, ലിജു ബിജു, ആപ്‌ദമിത്ര ടീം ലീഡർ മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു