ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മണ്ണാർക്കാട്: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാര്‍ യാത്രികനായ കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്‌റഫ് (19) ആണ് മരിച്ചത്. തച്ചമ്പാറ ചൂരിയോട് പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അട്ടപ്പാടിയില്‍ നിന്നുള്ള യാത്രക്കാരുമായി വരുകയായിരുന്നു ബസും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ പാലക്കാട്ടെയും, പെരിന്തല്‍മണ്ണയിലെയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.